728x90

Common Service Center

KEAM 2026-2027

 2026 - 2027 അധ്യയന വർഷത്തെ കീം (KEAM) പ്രവേശന പരീക്ഷാ നടപടികൾ ഉടൻ ആരംഭിക്കുന്നതാണ്.



​പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നവരിൽ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന് അർഹരായ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ കാറ്റഗറി/ സംവരണം/ വരുമാനം തുടങ്ങിയവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. റവന്യൂ അധികാരികളിൽ നിന്ന് താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ മുൻകൂറായി വാങ്ങി വയ്ക്കേണ്ടതാണ്

▪️ആവശ്യമായ സർട്ടിഫിക്കറ്റുകളും മറ്റ് വിവരങ്ങളും


  • ​1. വരുമാന സർട്ടിഫിക്കറ്റ് (Income Certificate): വില്ലേജ് ഓഫീസറിൽ നിന്നാണ് ഇത് വാങ്ങേണ്ടത്. ഇതിന് ഒരു വർഷത്തെ കാലാവധിയാണുള്ളത്. KEAM അപേക്ഷയിൽ ഇത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. കൂടാതെ NEET, CUET എന്നിവയിലും വരുമാനം അറിയിക്കേണ്ടതാണ്.

    ​2. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (Community Certificate): SC / ST വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഈ സർട്ടിഫിക്കറ്റ് തഹസിൽദാറിൽ നിന്നാണ് വാങ്ങേണ്ടത്. ഇതിന് 3 വർഷത്തെ കാലാവധിയുണ്ട്. KEAM, NEET, CUET അപേക്ഷകളിൽ ഇത് ആവശ്യമാണ്.

    ​3. ജാതി സർട്ടിഫിക്കറ്റ് (Caste Certificate): SC / ST / ജനറൽ വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ വിഭാഗക്കാർക്കുള്ള ഈ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസറിൽ നിന്നാണ് ലഭിക്കുക. കാലാവധി 3 വർഷം. KEAM അപേക്ഷയിൽ ഇത് അപ്‌ലോഡ് ചെയ്യണം.

    ​4. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (State Purpose): കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി വില്ലേജ് ഓഫീസറിൽ നിന്ന് നൽകുന്നതാണിത്. SC / ST / ജനറൽ വിഭാഗത്തിൽ ഉൾപ്പെടാത്തവർക്ക് വേണ്ടിയുള്ള ഇതിന് ഒരു വർഷത്തെ കാലാവധിയുണ്ട്. KEAM അപേക്ഷയിൽ ഇത് ഉപയോഗിക്കണം.

    ​5. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (Central Purpose): കേന്ദ്ര വിദ്യാഭ്യാസ/ജോലി ആവശ്യങ്ങൾക്കായി തഹസിൽദാറിൽ നിന്ന് നൽകുന്നതാണിത്. ഒരു വർഷത്തെ കാലാവധിയുള്ള ഈ സർട്ടിഫിക്കറ്റ് NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യണം.

    ​6. EWS സർട്ടിഫിക്കറ്റ് (State Purpose): ജനറൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വില്ലേജ് ഓഫീസറിൽ നിന്ന് നൽകുന്നതാണ്. ഒരു വർഷത്തെ കാലാവധിയുള്ള ഇത് KEAM അപേക്ഷയിൽ അപ്‌ലോഡ് ചെയ്യണം.

    ​7. EWS സർട്ടിഫിക്കറ്റ് (Central Purpose): ജനറൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തഹസിൽദാറിൽ നിന്ന് നൽകുന്നതാണിത്. ഒരു വർഷത്തെ കാലാവധിയുള്ള ഈ സർട്ടിഫിക്കറ്റ് NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യണം.

    ​8. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (Nativity Certificate):

Post a Comment

0 Comments

Facebook Comments APPID