K-TET അപേക്ഷാ തീയതി വീണ്ടും നീട്ടി ജനുവരി 12 വരെ അപേക്ഷിക്കാം; പരീക്ഷ ഫെബ്രുവരി 21, 23 തീയതികളിൽ. സംസ്ഥാനത്തെ സ്‌കൂൾ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന് (K-TET) അപേക്ഷിക്കാനുള്ള തീയതി പരീക്ഷാഭവൻ വീണ്ടും നീട്ടി. ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 12 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. നേരത്തെ ജനുവരി 7 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
പ്രധാന തീയതികൾ
അപേക്ഷിക്കേണ്ട അവസാന തീയതി 2026 ജനുവരി 12
ഹാൾ ടിക്കറ്റ് ലഭ്യമാകുന്നത് 2026 ഫെബ്രുവരി 11 മുതൽ
പരീക്ഷാ തീയതികൾ 2026 ഫെബ്രുവരി 21, 23

0 Comments