പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കാന്‍
നിലവില്‍ ലോകത്തിന്‍റെ
ഏതു കോണില്‍ നിന്നും പ്രവാസി ക്ഷേമ നിധിയില്‍ ഓണ്‍ലൈനായി അംഗത്വമെടുക്കാനും അംശദായം
അടയ്ക്കാനും അംഗത്വ വിവരങ്ങള്‍ പരിശോധിക്കുന്നതിനും പെന്‍ഷന് അപേക്ഷിക്കാനും കഴിയും.
രണ്ടു വര്‍ഷമെങ്കിലും വിദേശത്തു നിന്നയാളാകണം. പ്രായപരിധി 60 വയസ്സ്. അംഗത്വ തീയതി
മുതല്‍ 60 വയസ്സ് പൂര്‍ത്തിയായി
പെന്‍ഷനാകുന്നതുവരെ പ്രതിമാസ അംശദായം മുടക്കം കൂടാതെ അടയ്ക്കണം. 55 വയസ്സ് കഴിഞ്ഞു അംഗത്വമെടുക്കുന്നവര്‍
യഥാക്രമം 5 കൊല്ലം പൂര്‍ത്തിയാകുന്ന
മുറയ്ക്ക് പെന്‍ഷന് അര്‍ഹരാകും. മുന്‍കൂര്‍ ആയി അംശദായം അടയ്ക്കുന്നതാണ് നല്ലത്.
ക്ഷേമ പദ്ധതികള്‍
1. പെന്‍ഷന്‍
അറുപത് വയസ്സ് പൂര്‍ത്തിയായതും
അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുളളതുമായ ഓരോ
പ്രവാസി കേരളീയനായ വിദേശം-1എ അംഗത്തിന് 3,500/- രൂപയും ഓരോ മുന്‍
പ്രവാസി കേരളീയനായ (വിദേശം)-1ബി അംഗത്തിനും, പ്രവാസി കേരളീയന്‍
(ഭാരതം)-2എ അംഗത്തിനും പ്രതിമാസം
3,000/- രൂപയും മിനിമം പെന്‍ഷന്‍
അനുവദിച്ചുവരുന്നു. അഞ്ചുവര്‍ഷത്തചന്‍റ കൂടുതല്‍കാലം തുടര്‍ച്ചയായി അംശദായം അടച്ചിട്ടുളള
അംഗങ്ങള്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ ഓരോ അംഗത്വ വര്‍ഷത്തിനും ടി നിശ്ചയിച്ചിട്ടുളള
മിനിമം പെന്‍ഷന്‍ തുകയുടെ മൂന്ന് ശതമാന ത്തിന് തുല്യമായ തുക കൂടി അധിക പെന്‍ഷനായി നല്കുന്നു.
2. കുടുംബ പെന്‍ഷന്‍
പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കെയോ, അഞ്ചുവര്‍ഷത്തില്‍
കുറയാത്ത കാലയളവില്‍ അംശദായം അടച്ചിട്ടുള്ളതും അംഗത്വം റദ്ദാകാത്തതോ ആയ അംഗം മരണമടയുന്നപക്ഷം
അര്‍ഹതപ്പെട്ട കുടുംബാംഗത്തിന് മുന്‍ഗണനാക്രമത്തില്‍ (ഭാര്യ/ഭര്‍ത്താവ്, 22 വയസ്സ് പൂര്‍ത്തിയാകാത്ത
മക്കള്‍, മാനസികവൈകല്യം ഉള്ള
മക്കള്‍, പ്രായപൂര്‍ത്തിയായ
അവിവാഹിതരായ പെണ്‍മക്കള്‍, അംഗത്തെ പൂര്‍ണ്ണമായി
ആശ്രയിച്ചിരിക്കുന്ന അമ്മ/അച്ഛന്‍) കുടുംബ പെന്‍ഷന് അര്‍ഹതയുാ യിരിക്കുന്നതാണ്. കുടുംബപെന്‍ഷന്‍
തുക അര്‍ഹതപ്പെട്ട പ്രതിമാസ പ്രായാധിക്യപെന്‍ഷന്‍ തുകയുടെ അന്‍പത് ശതമാനമായിരിക്കും.
3. അവശതാ പെന്‍ഷന്‍
തന്‍റെ നിത്യവൃത്തിക്കായി
ഏതെങ്കിലും തൊഴില്‍ ചെയ്യുന്നതിന് സ്ഥായിയായ ശാരീരിക അവശത മൂലംകഷ്ടത അനുവഭിക്കുന്നതും
ക്ഷേമ നിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായിഅംശദായമടച്ചിട്ടുള്ളതുമായ
ഒരംഗത്തിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ തുകയുടെ നാല്പതു ശതമാനത്തിനു തുല്യമായ തുക പ്രതിമാസ
അവശതാ പെന്‍ഷന്‍ ലഭിക്കാനര്‍ഹത ഉണ്ടായിരിക്കുന്നത്.
4. മരണമടയുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് ധനസഹായം
പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത്
അഞ്ചുകൊല്ലം പൂര്‍ത്തിയാകുന്നതിനു മുമ്പായി സജീവഅംഗം മരണപെട്ടാല്‍ ആശ്രിതര്‍ക്ക് മരണാനന്തര
ധനസഹായത്തിന് അര്‍ഹത ഉാ യിരിക്കുന്നതാണ്. അംഗം മരണപ്പെടുന്നതുവരെ അംശദായമായി അടച്ച
തുകയും നോമിനിക്ക് തിരികെ നല്‍കുന്നതാണ്
5 ചികിത്സാസഹായം
ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങളുടെ
ചികിത്സക്കായി ഒരംഗത്തിന് മുഴുവന്‍ അംഗത്വകാലയളവില്‍ അമ്പതിനായിരം രൂപയെന്ന പരമാവധി
പരിധിക്ക് വിധേയമായി അനുവദനീയ ചികിത്സാ ചെലവുകള്‍ അനുവദിക്കുന്നതാണ്. എന്നാല്‍ അംഗത്തിന്‍റെ
ഏതെങ്കിലും ചികിത്സയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നോ, കേരള സര്‍ക്കാരില്‍നിന്നോ, നോര്‍ക്കാ റൂട്ട്സില്‍നിന്നോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍
നിന്നോ ധനസഹായം ലഭിക്കുന്നപക്ഷം ആ ചികിത്സയ്ക്ക് ഈ പദ്ധതിപ്രകാരമുള്ള ധനസഹായത്തിന്
അര്‍ഹതയുായിരിക്കില്ല. ചികിത്സ കഴിഞ്ഞ് 6 മാസത്തിനകം ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ ചികില്‍സാ ചെലവുകളുടെ
ഒര്‍ജിനല്‍ ബില്ലുകള്‍ , ചികില്‍സിച്ച ഡോക്ടറുടെ
സാക്ഷ്യപത്രം സഹിതം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചിരിക്കണം.കേരളത്തിലെ എല്ലാ സര്‍ക്കാര്‍
ആശുപത്രികളിലെയും സഹകരണ ആശുപത്രികളിലെയും സര്‍ക്കാര്‍ / ബോര്‍ഡ് അംഗീകരിച്ച പ്രൈവറ്റ്
ഹോസ്പിറ്റലുകളിലെയും ചികില്‍സയ്ക്കാണ് ധനസഹായത്തിനര്‍ഹതയുള്ളത്. പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ
ലിസ്റ്റ് വെബ് സൈറ്റില്‍ ലഭ്യമാണ്. വിദേശത്താണ് ചികില്‍സ നടക്കുന്നതെങ്കില്‍ ആ രാജ്യത്തെ
എംബസിയുടെ സാക്ഷ്യപത്രം ഹാജരാക്കേതാണ്. എംബ സിയുടെ സാക്ഷ്യപത്രം ലഭ്യമല്ലാത്ത സാഹചര്യത്തില്‍
ബന്ധപ്പെട്ട പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറുടെ നിര്‍ദ്ദിഷ്ട സാക്ഷ്യപത്രം ഹാജരാക്കാവുന്നതാണ്.
6. വിവാഹധനസഹായം
കുറഞ്ഞത് 3 വര്‍ഷമെങ്കിലും തുടര്‍ച്ചയായി
അംശദായം അടച്ചു വരുന്നതോ, വിവാഹത്തിന് മുമ്പെ3 വര്‍ഷത്തെ അംശദായം
മുന്‍കൂറായി അടച്ചതോ ആയ അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടേയും വനിത അംഗങ്ങളുടേയും
വിവാഹ ചെലവിനായി പതിനായിരം രൂപ ഒരംഗത്തിന് നിധിയില്‍നിന്നും ലഭിക്കുന്നതാണ്. എന്നാല്‍
രില്‍ കൂടു തല്‍ തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുായി രിക്കുന്നതല്ല. വിവാഹം കഴിഞ്ഞ് 3 മാസത്തിനകം അപേക്ഷ
ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. ഒിവാഹം കഴിഞ്ഞ് 3 മാസത്തിന് ശേഷവും 1 വര്‍ഷത്തിനുള്ളിലുമുള്ള
അപേക്ഷയോടൊപ്പം മതിയായ കാരണങ്ങളാലാണ് നിശ്ചിത സമയ പരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍
കഴിയാത്തതെന്ന് തെളിയിക്കുന്ന അപേക്ഷകന്‍ ഒപ്പിട്ട രേഖ സമര്‍പ്പിക്കേ താണ്. അച്ഛനും
അമ്മയും വിവാഹിതയാകുന്ന മകളും നിധിയില്‍ അംഗമാണെങ്കിലും നിധിയിലെ ഒരംഗത്തിന് മാത്രമേ
ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
7. പ്രസവാനുകൂല്യം
(1) തുടര്‍ച്ചയായി ഒരുവര്‍ഷക്കാലം അംശദായം അടച്ചിട്ടുള്ള കല്പിതാംഗങ്ങള്‍
ഒഴികെയുള്ള ഒരുവനിതാ അംഗത്തിന് പ്രസവത്തിന് മൂവായിരം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
എന്നാല്‍ ഒരംഗത്തിന് രില്‍ കൂടുതല്‍ തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
(2) ഗര്‍ഭം അലസല്‍ സംഭവിച്ച കല്പിതാംഗങ്ങള്‍ ഒഴികെയുള്ള വനിതാ അംഗത്തിന്
രായിരം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. എന്നാല്‍, രുതവണ പ്രസവാനുകൂല്യമോ
ഗര്‍ഭം അലസലിനുള്ള ആനുകൂല്യമോ രും കൂടിയോ ലഭിച്ച അംഗത്തിന് തുടര്‍ന്ന് ഈ ആനുകൂല്യത്തിന്
അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

0 Comments