Priyadarshini Loan Kerala: മലയാളി വനിതകള്‍ക്കായി 100 കോടിയുടെ 'പ്രിയദര്‍ശിനി' വായ്പ പദ്ധതി.
KSBCDC Women Loan Kerala: കടബാധ്യത ഭയന്ന് മലയാളി സ്ത്രീകള്‍ ഇനി സംരംഭകത്വ മോഹങ്ങള്‍ മാറ്റിവയ്ക്കേണ്ടതില്ല. പ്രിയദര്‍ശനി സൗജന്യ കെഎസ്ആര്‍ടിസി യാത്രാ പദ്ധതിക്കു പിന്നാലെ പ്രിയദര്‍ശിനി വായ്പ പദ്ധതിയുമായി എത്തുകയാണ് കേരള സര്‍ക്കാര്‍. ഇത് തീര്‍ത്തും ഒരു പലിശരഹിത വായ്പ സ്കീം ആണ്. കേരള സര്‍ക്കാരിന്റെ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് (KSBCDC) ആണ് ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. സ്വന്തമായി ബിസിനസ് തുടങ്ങാനും, വികസിപ്പിക്കാനും ആഗ്രഹിക്കുന്ന മലയാളി സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്ന പദ്ധതിയുടെ വിശദവിവരങ്ങള്‍ മനസിലാക്കാം.
പ്രിയദര്‍ശിനി വായ്പ പദ്ധതി
വനിതാ ശാക്തീകരണവും, സ്വയംതൊഴില്‍ പ്രോത്സാഹനവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതൊരു പലിശ രഹിത സൂക്ഷ്മ- ചെറുകിട സംരംഭ വായ്പയാണ്. സ്വന്തമായി ബിസിനസ് ആരംഭിക്കാനോ, നിലവിലുള്ള ചെറുകിട സംരംഭങ്ങള്‍ വികസിപ്പിക്കാനോ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ധനസഹായം ലഭിക്കും. ഏകദേശം 100 കോടി രൂപ പദ്ധതി വഴി വിതരണം ചെയ്യുമെന്നാണ് വിവരം.
വായ്പയ്ക്കുള്ള യോഗ്യതകള്‍
- ഇത് വനിതകള്‍ക്കായി മാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്ന സ്കീം ആണ്. വനിതാ സംരംഭകര്‍ക്കും, സ്വയംസഹായ സംഘങ്ങളിലെ (SHG) വനിതകള്‍ക്കും വായ്പയ്ക്കായി അപേക്ഷിക്കാം. കുടുംബശ്രീ CDS-കള്‍ക്കും, രജിസ്റ്റര്‍ ചെയ്ത എന്‍ജിഒകള്‍ക്കും കീഴിലുള്ള അര്‍ഹരായ വനിതാ അംഗങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്.
- KSBCDC വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. അതിനാല്‍ തന്നെ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് ആനുകൂല്യം ലഭിക്കും. ഉല്‍പ്പാദനം, സേവനം, കച്ചവട മേഖലകളില്‍ വരുമാനദായകമായ സൂക്ഷ്മ- ചെറുകിട സംരംഭങ്ങള്‍ നടത്തുന്നവരോ, തുടങ്ങാന്‍ ഉദ്ദേശിക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍.

0 Comments