\
കേരള പോലീസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം! പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. വനിതകൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
ഒഴിവുകളുടെ വിവരങ്ങൾ (Job Details):
വകുപ്പ്: കേരള പോലീസ് (Kerala Police)
തസ്തികയുടെ പേര്: പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ
ശമ്പളം: ₹ 31,100 - 66,800/-
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിക്കുന്ന ഒഴിവുകൾ
നിയമന രീതി: നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
പ്രായപരിധി: 20 - 32 വയസ്സ്
യോഗ്യതകൾ (Eligibility Criteria):
വിദ്യാഭ്യാസ യോഗ്യത: ഹയർ സെക്കൻഡറി (പ്ലസ് ടു) അല്ലെങ്കിൽ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.
സാങ്കേതിക യോഗ്യത: ഗിയറോടുകൂടിയ മോട്ടോർ സൈക്കിൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ഹെവി പാസഞ്ചർ വാഹനങ്ങൾ, ഹെവി ഗുഡ്സ് വാഹനങ്ങൾ എന്നിവ ഓടിക്കുന്നതിൽ നിലവിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്സ് ബാഡ്ജും നേടിയിരിക്കണം.
(കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രായോഗിക പരീക്ഷയിൽ ഡ്രൈവിംഗ് പ്രാഗത്ഭ്യം തെളിയിക്കേണ്ടതാണ്).
അവസാന തീയതി:
ജൂലൈ 01

0 Comments