11,127 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
റെയിൽവേയിൽ മികച്ച ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിവിധ റെയിൽവേ സോണുകളിലായി ആകെ 11,127 ഒഴിവുകളിലേക്കാണ് (CEN No. 01/2026) ഇപ്പോൾ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രായപരിധി
01.07.2026 എന്ന തീയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്:
പൊതുവിഭാഗം: 18 മുതൽ 30 വയസ്സ് വരെ.
എസ്.സി/എസ്.ടി (SC/ST) വിഭാഗക്കാർക്ക്: ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ വയസ്സിളവ് ലഭിക്കും.
ഒ.ബി.സി നോൺ-ക്രീമിലെയർ (OBC-NCL) വിഭാഗക്കാർക്ക്: ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ വയസ്സിളവ് ലഭിക്കും.
വിമുക്ത ഭടന്മാർക്കും മറ്റ് അർഹരായവർക്കും: നിയമാനുസൃതമായ ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.
RRB ALP-ക്കുള്ള വിദ്യാഭ്യാസ യോഗ്യത
താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്:
പത്താം ക്ലാസ് വിജയവും (SSLC/Matriculation) ഒപ്പം NCVT/SCVT അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി.ഐ (ITI) സർട്ടിഫിക്കറ്റ്.
അല്ലെങ്കിൽ: പത്താം ക്ലാസ് വിജയവും കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്ഷിപ്പും.
അല്ലെങ്കിൽ: പത്താം ക്ലാസ് വിജയവും, മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ.
അല്ലെങ്കിൽ: എൻജിനീയറിങ് ഡിപ്ലോമയ്ക്ക് പകരം ഈ വിഷയങ്ങളിലുള്ള എൻജിനീയറിങ് ബിരുദം (Degree) ഉള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷാ ഫീസ്
ജനറൽ / ഒ.ബി.സി വിഭാഗങ്ങൾക്ക്: 500 രൂപ. ആദ്യഘട്ട കമ്പ്യൂട്ടർ പരീക്ഷ (CBT-1) എഴുതുന്നവർക്ക് ഇതിൽ നിന്നും 400 രൂപ ബാങ്ക് ചാർജുകൾ കിഴിച്ച് തിരികെ ലഭിക്കുന്നതാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EBC): 250 രൂപ. ഇവർക്ക് പരീക്ഷ എഴുതുമ്പോൾ ഈ തുക പൂർണ്ണമായും ബാങ്ക് ചാർജുകൾ കിഴിച്ച് തിരികെ ലഭിക്കും.

0 Comments