ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകളിൽ പഠിക്കുന്ന 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള OBC, EBC വിഭാഗം വിദ്യാർത്ഥികൾക്കായുള്ള PM Yasasvi OBC EBC Post Matric Scholarship ന് ഫെബ്രുവരി 28 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
മുമ്പ് ഹിന്ദു വിദ്യാർത്ഥികൾക്ക് മാത്രമായിരുന്ന അപേക്ഷ ഇപ്പോൾ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
ഈ ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കുന്നതിനായി പ്രൊഫൈൽ ഇൽ കാറ്റഗറി ഇൽ PM Yasasvi - HSS എടുത്ത് ശേഷം caste തിരഞ്ഞടുക്കേണ്ടതാണ്.
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
ജാതി സർട്ടിഫിക്കറ്റ്
വരുമാന സർട്ടിഫിക്കറ്റ്
അലോട്ട്മെന്റ് മെമോ
ബാങ്ക് പാസ്‌ബുക്ക്
ഹോസ്റ്റൽ ഇൻസ്റ്റെ സർട്ടിഫിക്കറ്റ് & ഫീസ് രസീത് (ബാധകമെങ്കിൽ)
സ്കൂളിൽ നൽകേണ്ട രേഖകൾ
അപേക്ഷ ഫോം
വരുമാന സർട്ടിഫിക്കറ്റ്
ജാതി സർട്ടിഫിക്കറ്റ്
ആധാർ
ബാങ്ക് പാസ്‌ബുക്ക്
മാർക്ക് ലിസ്റ്റ് (മറ്റ് സ്കൂളിൽ നിന്നും വന്നവർ)
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അവസാന തീയതി : 2026 ഫെബ്രുവരി 28

0 Comments