ദേശീയ തലത്തിൽ 28,740 ഒഴിവുകളിലേക്കാണ് നിയമനം.
കേരളത്തിൽ മാത്രം ആയിരത്തിലധികം ഒഴിവുകളുണ്ട്. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. സ്ഥിര നിയമനമാണ്. 18നും 40 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
എസ്.സി, എസ്.ടി 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും വയസിളവ് ലഭിക്കും.
അംഗീകൃത ബോർഡിന് കീഴിൽ പത്താം ക്ലാസ് (SSLC) വിജയിച്ചിരിക്കണം. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്കിൾ ഓടിക്കാൻ അറിഞ്ഞിരിക്കണം. പ്രാദേശിക ഭാഷ (മലയാളം) നല്ലപോലെ അറിയണം. പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് നിയമനം. പരീക്ഷയോ, ഇന്റർവ്യൂവോ ഉണ്ടായിരിക്കില്ല.
റിക്രൂട്ട്‌മെന്റ് പോർട്ടൽ മുഖേന അപേക്ഷ ഫോം പൂർത്തിയാക്കണം.
ജനറൽ/ ഒബിസി വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്.
എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് അപേക്ഷ ഫീസില്ല.
ഗ്രാമീൺ ഡാക് സേവക് തസ്തികളിലേക്ക് പുറമേ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM) തസ്തികളിലേക്കും നിയമനം നടക്കുന്നുണ്ട്

0 Comments