728x90

Common Service Center

സ്‌ക്രീൻ റീഡർ സോഫ്റ്റ്‌വേർ പരിഗണനയിലെന്ന്‌ UPSC


 
കാഴ്ചപരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സ്‌ക്രീൻ റീഡർ സോഫ്റ്റ്‌വേർ പരീക്ഷകളിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലെന്ന്‌ UPSC സുപ്രീംകോടതിയെ അറിയിച്ചു. അടിസ്ഥാനസൗകര്യങ്ങൾ ലഭിച്ചാൽ ഇത്തരത്തിൽ പരീക്ഷ നടത്തുമെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ UPSC വ്യക്തമാക്കി. സോഫ്റ്റ്‌വേറിന്റെ സാധ്യത പരിശോധിക്കണമെന്ന് കഴിഞ്ഞ മേയിൽ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരുന്നു. പൊതുപരീക്ഷാചട്ടത്തിൽ ഭേദഗതിയില്ലാതെത്തന്നെ നടപ്പാക്കാനാകുമെന്ന് അന്ന് UPSC അറിയിച്ചിരുന്നു. സോഫ്റ്റ്‌വേർ ഉപയോഗിക്കാൻ തത്ത്വത്തിൽ തീരുമാനിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ നടപ്പാക്കൽ പ്രായോഗികമായിരുന്നില്ല. ജില്ലാതലത്തിൽ വേണ്ട സൗകര്യങ്ങൾ സജ്ജമാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് UPSC ആവശ്യപ്പെട്ടിട്ടുണ്ട്.


Post a Comment

0 Comments

Facebook Comments APPID