728x90

Common Service Center

പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 22ന്

 

2024-25 അദ്ധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 22ന് നടത്തുമെന്ന് L B S സെന്റർ അറിയിച്ചു പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന അപേക്ഷകർ 22-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി പുതിയ ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കണം.

മുൻപ് നൽകിയിട്ടുള്ള ഓപ്ഷനുകൾ ഈ അലോട്ട്‌മെന്റിൽ പരിഗണിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. അലോട്ട്‌മെന്റുകൾ വഴി സർക്കാർ കോളേജുകൾ ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ അപേക്ഷകർ N O C ഓപ്ഷൻ രജിസ്‌ട്രേഷൻ സമയത്ത് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. പുതിയ അലോട്ട്‌മെന്റിൽ സീറ്റ് ലഭിക്കുന്നവർ സംബന്ധിച്ച കോളേജുകളിൽ നവംബർ 24 ന് അകം ഫീസ് അടച്ച് അഡ്മിഷൻ പൂർത്തിയാക്കണം.


Post a Comment

0 Comments

Facebook Comments APPID