സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്ററ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വിജ്ഞാപനത്തിലായി 15 ഒഴിവുണ്ട്. റെഗുലർ, കരാർ നിയമനമാണ്
ഡെപ്യൂട്ടി മാനേജർ (റിസ്‌ക് സ്പെഷ്യലിസ്റ്റ്): ഒഴിവ്-5. ശമ്പളം:
64,820-93,960 രൂപ.
യോഗ്യത: ഫിനാൻസ്/മാത്തമാറ്റിക്സ്/സ്റ്റാറ്റി സ്റ്റിക്സിൽ ബിരുദം അല്ലെങ്കിൽ ഡേറ്റാ സയൻസ്/ഐ.ടി/കംപ്യൂട്ടർ സയൻസ്/സോഫ്റ്റ്വേർ എൻജിനി യറിങ്ങിൽ ബി.ഇ./ബി.ടെക്, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 25-35 വയസ്സ്.
മാനേജർ (റിസ്‌ക് സ്പെഷ്യ ലിസ്റ്റ്): ഒഴിവ്-5. ശമ്പളം: 85,920-1,05,280 രൂപ
യോഗ്യത: ഫിനാൻസ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം അല്ലെങ്കിൽ ഡേറ്റാ സയൻ സ്/ഐ.ടി./കംപ്യൂട്ടർ സയൻസ് സോഫ്റ്റ്‌വേർ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്, അഞ്ചുവർഷത്തെ - പ്രവൃത്തിപരിചയം.
പ്രായം: 28-40 വയസ്സ്.
കൂടാതെ, റിലേഷൻഷിപ്പ് മാനേ ജരുടെ അഞ്ചൊഴിവിലേക്കും (മ്യൂ ച്വൽ ഫണ്ട്-1, സ്റ്റോക്ക് ബ്രോക്കറി ങ് ആൻഡ് എഫ്.ഐ.ഐ./എഫ്. പി.ഐ.-3, ഇൻഷുറൻസ് സെക്ടർ-1) അപേക്ഷിക്കാം.
അഭിമുഖത്തിലൂടെയാണ് തിര ഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: 750 രൂപ
(എസ്.സി./എസ്.ടി. വിഭാഗക്കാർ ക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല).
. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 1.
0 Comments