ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് ( GATE) 2026നുള്ള രജിസ്ട്രേഷൻ തീയതി നീട്ടി നൽകി വിജ്ഞാപനം പുറത്തിറക്കി. നേരത്തെ സെപ്റ്റംബർ 25 നായിരുന്നു അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് സെപ്റ്റംബർ 28 വരെയാക്കിയിരുന്നു. ഇപ്പോൾ ഒക്ടോബർ 6 വരെ നീട്ടിയാണ് വിജ്ഞാപനം.
ലേറ്റ് ഫീസ് അടച്ച് ഒക്ടോബർ 9 വരെ അപേക്ഷിക്കാനാകും. പരീക്ഷ നേരത്തെ പ്രഖ്യാപിച്ചത് പോലെ 2026 ഫെബ്രുവരി 7,8,14,15 തീയതികളിലായി നടക്കും. ഗേറ്റ് പരീക്ഷാ ഫലം മാർച്ച് 19 ന് പ്രഖ്യാപിക്കും. ഗേറ്റ് സ്കോറിന് ഫലം പ്രഖ്യാപിച്ച തീയതി മുതൽ മൂന്ന് വർഷത്തേക്ക് സാധുതയുണ്ടായിരിക്കും.
ഗേറ്റ് പരീക്ഷാ തീയതി, സമയം
വിവിധ മാസ്റ്റേഴ്‌സ്, ഡോക്ടറൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും ചില പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിനും ഗേറ്റ് സ്കോറിന് സാധുതയുണ്ട്.ഇത്തവണ എൻജിനിയറിങ് സയൻസസ് പേപ്പറിൽ എനർജി സയൻസിനെക്കുറിച്ചുള്ള ഒരു പുതിയ വിഭാഗം ഉണ്ടായിരിക്കും.
2026 ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (GATE) 2026 ന്റെ സംഘാടക സ്ഥാപനം ഐഐടി ഗുവാഹത്തി ആണ് ഗേറ്റ് 2026 ഫെബ്രുവരി 7, 8,(ശനി,ഞായർ) ഫെബ്രുവരി 14, 15 തീയതികളിൽ (ശനി, ഞായർ) നടക്കും. ഓരോ ദിവസവും രണ്ട് സെഷനുകൾ നടക്കും - രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയും ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:30 വരെയുമായിരിക്കും പരീക്ഷാർത്ഥികൾക്ക് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം.
0 Comments