ജൂനിയർ എൻജിനിയർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ടന്റ് കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി റെയിൽവേ വിജ്ഞാപനം പുറത്തിറക്കി,
റെയിൽവേയിൽ ജൂനിയർ എഞ്ചിനീയർ (JE ), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ടന്റ് (DMS), കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് (CMA) തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു.
ഈ മൂന്ന് തസ്തികകളിലായി 2,570 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കാനുള്ള വിജ്ഞാപനം റെയിൽവേ പ്രസിദ്ധീകരിച്ചത് ഒക്ടോബർ മാസം അവസാനം മുതൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) അപേക്ഷകൾ ക്ഷണിക്കും. ഈ നിയമനത്തിനായുള്ള ലഘുവിജ്ഞാപനത്തിൽ മൊത്തം ഒഴിവുകളാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. മൂന്ന് തസ്തികളിലും ഉള്ള ഒഴിവുകൾ അധികം വൈകാതെ വ്യക്തമാക്കും.
എംപ്ലോയ്‌മെന്റ് ന്യൂസിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് അനുസരിച്ച്, ഓൺലൈൻ അപേക്ഷാ പ്രക്രിയ ഒക്ടോബർ 31 ന് ആരംഭിക്കും. 2025 നവംബർ 30 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സമയം ലഭ്യമാകും. rrbapply.gov.in എന്ന റെയിൽവേ റിക്രൂട്ട്മെന്റ‍് ബോർഡിന്റെ (RRB) ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കാം.
പ്രായപരിധി: 18-33 വയസ്സ് (2026 ജനുവരി ഒന്നിലെ കണക്കനുസരിച്ച്), സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകളുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളം.T A, D A, H R Aഎന്നിങ്ങനെയുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും.
രണ്ട് ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT-I & CBT-II), രേഖകളുടെ പരിശോധന, വൈദ്യ പരിശോധന എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.
0 Comments