ദിനംപ്രതി സാങ്കേതികവിദ്യ മാറുന്നതിന് അനുസരിച്ച്, തൊഴിലിടങ്ങളിൽ ധാരാളം അപ്ഡേഷനുകളും വരുന്നു. ഇന്നലെ വരെ പഠിച്ചതൊന്നും പോരാതെ വരുന്ന അവസ്ഥയാണ് മിക്കയിടങ്ങളിലും. ഇത്തരം സാഹചര്യത്തിൽ അപ്സ്കില്ലിങ് മാത്രമാണ് പ്രതിവിധി. മാറ്റങ്ങൾക്കനുസരിച്ച് പുതിയ അറിവുകൾ, പുതിയ ശേഷികൾ നേടിയെടുക്കുക. കാലഘട്ടത്തിനനുസരിച്ച് അധ്യാപകരും മെച്ചപ്പെടേണ്ടതുണ്ട്. ദുബായ് യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'സ്റ്റെം ആൻഡ് എഐ ട്രെയിനർ സർട്ടിഫിക്കേഷന്‍ കോഴ്സ്' മികച്ച അധ്യാപകരോ പരിശീലകരോ
ആയിത്തീരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. വ്യക്തിപരവും സാങ്കേതികപരവുമായ കഴിവുകൾ പരിപോഷിപ്പിക്കാൻ ഒരുപോലെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിലബസിൽ തയാറാക്കിയിരിക്കുന്ന കോഴ്സ് 24 ഒക്ടോബർ ആരംഭിക്കും.

0 Comments