ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2025 ഡിസംബറില്‍ നടക്കുന്ന ടേം എന്‍ഡ് പരീക്ഷകള്‍ക്ക് (TEE) രജിസ്റ്റര്‍ ചെയ്യാനുള്ള സമയം നീട്ടി.ഒക്ടോബര്‍ 26, 2025 വരെ ഓപ്പണ്‍, വിദൂര വിദ്യാഭ്യാസം, ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ എന്നിവ തിരഞ്ഞെടുത്തവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ignou.samarth.edu.in വഴി പിഴ കൂടാതെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.
ഒക്ടോബര്‍ 20 വരെയായിരുന്നു ആദ്യം രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. ഇതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. നിലവില്‍ നീട്ടിയ തിയതിയ്ക്കുള്ളില്‍ രജിസറ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വെകിയ ഫീ 1,100 രൂപയോട് കൂടി ഒക്ടോബര്‍ 27 മുതല്‍ ഒക്ടോബര്‍ 31 വരെ അതിനുള്ള അവസരമുണ്ടാകും. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഒരു തിയറി കോഴ്‌സിന് 200 രൂപ അടയ്ക്കണം. ഡിസംബര്‍ ഒന്നിന് പരീക്ഷ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെന്‍-പേപ്പര്‍ രീതിയിലും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായും പരീക്ഷ നടക്കും.
0 Comments