രാജ്യത്തെ വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (AISSEE) പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. 6, 9 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷിക്കാന്‍ സാധിക്കുക താത്പര്യമുള്ളവര്‍ക്ക് 2025 ഒക്ടോബര്‍ 10 മുതൽ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.nic.in/sainik-school-socitey വഴി അപേക്ഷകള്‍ അയക്കാം. ഒക്ടോബര്‍ 30 അവസാന തിയതി. 2025 നവംബര്‍ രണ്ട് മുതല്‍ നവംബര്‍ നാല് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുവാനുള്ള അവസരമുണ്ടാകും. 2026 ജനുവരിയില്‍ പ്രവേശന പരീക്ഷ നടത്തുമെന്നാണ് നിലവില്‍ സൂചിപ്പിച്ചിരിക്കുന്നത്. കൃത്യമായ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
0 Comments