728x90

Common Service Center

തെങ്ങിന്റെ പുതുകൃഷി പദ്ധതി സഹായധനത്തിൽ പത്തിരട്ടി വർധന



തെങ്ങു കൃഷി പരിപോഷിപ്പിയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിൽ ഇപ്പോൾ Rs. 1,12,000/- വരെ സബ്സിഡി, രണ്ടു ഗഡുക്കളായി. 


Maximum eligible subsidy (2.5 acre) - Rs. 56,000/- in 2 equal annual instalments of Rs. 28,000/- each.


Maximum limit 2ha (5 acre) - Rs. 1,12,000/- in 2 equal annual instalments of Rs. 56,000/- each.


കേന്ദ്ര തെങ്ങു ഗവേഷണ കേന്ദ്രം (Coconut Development Board, Ministry of Agriculture & Farmers Welfare, Government of India) നൽകി വരുന്ന സബ്സിഡി സ്കീമിന് ഇപ്പോൾ അപേക്ഷിയ്ക്കാം.


നമ്മൾ ചെയ്യേണ്ടത് നല്ലയിനം തെങ്ങിൻ തൈകൾ സ്വന്തമായോ കിട്ടുന്നിടത്തു നിന്നും വാങ്ങുകയോ ചെയ്യുക എന്നിട്ടു നമ്മുടെ നാട്ടിലെ നല്ല രീതിയിൽ നാളീകേര കൃഷി ചെയ്യുന്ന വ്യക്തികളോ നഴ്സറികളോ ഉപദേശിക്കുന്ന രീതിയിൽ വേണ്ട അകലം പാലിച്ചു തൈകൾ നടുക. 

തൈ നട്ടതിന് ശേഷം അപേക്ഷ പൂരിപ്പിച്ചു കൃഷി ഭവൻ വഴി സമർപ്പിയ്ക്കുക.


അപേക്ഷയോടൊപ്പം സമർപ്പിയ്ക്കേണ്ട രേഖകൾ 


1. തെങ്ങിൻ തൈകൾ വാങ്ങിയ ബിൽ.

2. ⁠തൈകൾ നട്ട പുരയിടത്തിന്റെ കരമടച്ച രസീത്.

3. ⁠ആധാർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് പാസ്സ്‌ബുക്കിന്റെ ആദ്യത്തെ പേജിന്റെ കോപ്പി.

4. ⁠ആധാർ കാർഡ്.

5. ⁠പാസ്പോർട്ട് സൈസ് ഫോട്ടോ.

6. ⁠കൃഷിഭൂമിയുടെ Geo-tagged ഫോട്ടോ.

7. ⁠SC/ST സർട്ടിഫിക്കറ്റ് (ബാധകമായവർക്ക്‌).


കർഷകൻ സ്വന്തമായുണ്ടാക്കിയ 

തൈയ്യും നടാം അവർക്കു ബില്ല് നൽകേണ്ടതില്ല.


കൂടുതൽ വിവരങ്ങൾക്കും ആവശ്യമുള്ളത്ര മുന്തിയയിനം തെങ്ങിൻ തൈകൾക്കും നടീൽ നിബന്ധനകള്ക്കും അപേക്ഷ ഫോറത്തിനും വേണ്ട ഉപദേശങ്ങൾക്കും സഹായങ്ങൾക്കും പ്രശസ്ത തെങ്ങു ഗവേഷകനും കർഷകനുമായ ശ്രീ തച്ചൻകോട് മനോഹരൻ നായർ നിങ്ങളെ സഹായിയ്‌ക്കും.


Post a Comment

0 Comments

Facebook Comments APPID