പ്രവാസികൾക്ക് 'നോർക്ക കെയർ'
ആരോഗ്യ ഇൻഷുറൻസ് കവറേജ് അഞ്ചുലക്ഷം; പ്രീമിയം 13,411 രൂപ
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രവാസികൾക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി നോർക്ക വിദേശത്തും ഇതര സംസ്ഥാനങ്ങളിലും ജോലിചെയ്യുന്ന പ്രവാസി കേരളീയർക്കും കുടുംബത്തിനും വേണ്ടിയാണിത്. ഭർത്താവ്, ഭാര്യ, രണ്ടുകുട്ടികൾ എന്നിവരുൾപ്പെടുന്ന കുടുംബത്തിന് ജിഎസ്‌ടി ഉൾപ്പെടെ 13,411 രൂപയാണ് പ്രീമിയം. വ്യക്തിഗത ഇൻഷുറൻസിന് 8101 രൂപയും. ഒരു കുട്ടിയെക്കൂടി അധികമായി ചേർക്കാൻ 4130 രൂപയാണ് നോർക്ക കെയർ എന്ന ഇൻഷുറൻസ് പദ്ധതിയിൽ ഒടുക്കേണ്ടത്. നവംബർ ഒന്നു മുതലാണ് നോർക്ക കെയർ നടപ്പാക്കുന്നത്. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 21 വരെയാണ് രജിസ്ട്രേഷൻ. പ്രായം 18-70. അപകടമരണമുണ്ടായാൽ ഇൻഷുർ ചെയ്ത പ്രവാസിക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. രാജ്യത്ത് പതിനേഴായിരത്തിലധികം ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ കിട്ടും. കേരളത്തിൽ 470 ആശുപത്രികളിൽ നിലവിലുള്ള രോഗങ്ങൾക്കും ചികിത്സ കിട്ടുമെന്നതാണ് പ്രത്യേകത. പ്രവാസിയായിരിക്കെ ഇന്ത്യയിൽ എവിടെയും കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ ചികിത്സാസൗകര്യം ലഭിക്കും. തിരിച്ചറിയൽ കാർഡുള്ള രണ്ടുലക്ഷത്തിലേറെ പേർക്ക് ഇതിന്റെ ഗുണം കിട്ടുമെന്ന് നോർക്ക സിഇഒ അജിത് കോളശ്ശേരി പറഞ്ഞു.
നോർക്ക കെയറിൻ്റെ ആപ്പ് ഉപയോഗിച്ച് നോർക്ക ഐഡി കാർഡ്, എൻആർകെ ഐഡി കാർഡ്, സ്റ്റുഡന്റ്റ് ഐഡി കാർഡ് എന്നിവയിൽ ഏതിന്റെയെങ്കിലും നമ്പറുപയോഗിച്ച് ലോഗിൻ ചെയ്ത് ഇൻഷുറൻസിൽ ചേരാം.
പ്രീമിയം വിശദാംശങ്ങൾ വ്യക്തിഗത പദ്ധതി: 8101 രൂപ പ്രതിവർഷം (5 ലക്ഷം കവറേജ് + 10 ലക്ഷം രൂപയുടെ അപകട പരിരക്ഷ)
കുടുംബപദ്ധതി (അച്ഛൻ, അമ്മ, രണ്ടുകുട്ടികൾ): 13,411 രൂപ (6 ലക്ഷം കവറേജ് + 10 ലക്ഷം രൂപയുടെ അപകട പരിരക്ഷ)
വിവരങ്ങൾക്ക് www.norkaroots.kerala.gov.in, www.nifl.norkaroots.org
0 Comments