728x90

Common Service Center

ഇങ്ങനെ കഴിച്ചാല്‍ പ്രമേഹ രോഗികള്‍ക്ക് മാമ്പഴത്തെ അകറ്റിനിര്‍ത്തേണ്ടി വരില്ല!!!

മാമ്പഴം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഗ്ലൈസെമിക് സൂചിക ഉയര്‍ന്നതായതുകൊണ്ട് തന്നെ മാമ്പഴം പ്രമേഹ രോഗികള്‍ ഒരു കൈ അകലെയാണ് നിര്‍ത്താറ്. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും കലവറയായ പഴമാണ് മാമ്പഴം. ഇരുമ്പും പൊട്ടാസ്യവുമൊക്കെ ഇവയില്‍ ധാരാളമുണ്ട്.

ഇത്രയധികം പോഷകഗുണങ്ങള്‍ അടങ്ങിയ മാമ്പഴത്തെ പ്രമേഹ രോഗികള്‍ ഇനി അകറ്റിനിര്‍ത്തേണ്ടതില്ലെന്നാണ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത്. മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്സ് (GI) 51 ആണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിക്കാന്‍ കാരണമാകും. എന്നാല്‍ ശരിയായ രീതിയല്‍ മാമ്പഴം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാമെന്ന് മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

കഴിക്കുന്ന രീതിയിലാണ് കാര്യം

കഴിക്കുന്ന മാമ്പഴത്തിന്‍റെ അളവ്, എന്തിനൊപ്പം കഴിക്കുന്നു ഈ രണ്ട് ഘടകങ്ങളാണ് പ്രധാനമെന്ന് ഗവേഷകര്‍ പറയുന്നു. എട്ട് ആഴ്ച നീണ്ട നിന്ന പഠനത്തില്‍ സഫേദ, ദശേരി പോലുള്ള നാടന്‍ മാമ്പഴ ഇനങ്ങളാണ് ഗവേഷകര്‍ ഉപയോഗിച്ചത്. 250 ഗ്രാം വീതം മാമ്പഴം ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തി

ഉയർന്ന കലോറിയും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമം ഒഴിവാക്കി, 250 ഗ്രാം വീതം മാമ്പഴം ദിവസവും ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തി. ഈ കാലയളവില്‍ പഠനത്തില്‍ പങ്കെടുത്ത ടൈപ്പ് 2 പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്നതായും ഗ്ലൈസെമിക് സൂചിക മെച്ചപ്പെടുന്നതായും ശരീരഭാരം കുറയുന്നതായും കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ ഇത് ഹൃദയാരോഗ്യത്തിനും നല്ല കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതിനും സഹായിക്കുന്നതായും കണ്ടെത്തിയെന്ന് ഗവേഷകര്‍ ചൂണ്ടിക്കട്ടി.
മാമ്പഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, നിയന്ത്രിത അളവിലാണ് മാമ്പഴം കഴിക്കുന്നതെന്ന് ഉറപ്പാക്കുക. അതിനൊപ്പം ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കുന്നത് ഒഴിവാക്കുകയും വേണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാന്‍ കാരണമായേക്കും. ഉയർന്ന കലോറിയും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമത്തിൽ മാമ്പഴം ചേർത്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഒരു ലഘു കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമമുണ്ടെങ്കിൽ, മാമ്പഴം എളുപ്പത്തിൽ ഉൾപ്പെടുത്താവുന്നതാണ്

Post a Comment

0 Comments

Facebook Comments APPID