728x90

Common Service Center

ഹൃദയത്തിലെ ബ്ലോക്ക് നീക്കാന്‍ വ്യായാമം

വ്യായാമത്തെ അത്ര നിസാരമായി കാണേണ്ടതില്ല. നടത്തം, സൈക്ലിങ് പോലുള്ള തീവ്രത കുറഞ്ഞ വ്യായാമങ്ങൾക്ക് ഹൃദയത്തിലെ ബ്ലോക്കുകളെ വരെ നീക്കം ചെയ്യാൻ സാധിക്കുമെന്ന് നോൺ-ഇൻവേസീവ്
കാർഡിയോളജിയിൽ വിദഗ്ധനായ കാർഡിയോളജിസ്റ്റായ
Dr. ബിമൽ ഛാജർ പങ്കുവെച്ച ഒരു ലേഖനത്തിൽ പറയുന്നു.ഹൃദ്രോഗം ആഗോളതലത്തിൽ മരണകാരണങ്ങളിൽ ഒന്നാണ്, അതിറോസ്ക്ലെറോസിസ് മൂലമുണ്ടാകുന്ന ധമനികളിലെ ബ്ലോക്ക് അതിന് ഒരു പ്രധാന ഘടകമാണ്. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ രക്തയോട്ടം തടസപ്പെടുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം, പുകവലി, സമ്മർദം എന്നിവയാണ് പ്രധാന അപകട ഘടകങ്ങൾ.വ്യായാമത്തിന് നേരിട്ട് പ്ലാക്ക് നീക്കം ചെയ്യാൻ കഴിയില്ല, എന്നാല്‍ ഹൃദയത്തിലെ ബ്ലോക്ക് കൂടുതൽ അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെയും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെയും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെയും ഹൃദയസ്തംഭനം ഒഴിവാക്കുന്നതിൽ വ്യായാമം ഒരു പ്രധാന പങ്ക് വഹിക്കുന്നു.പതിവായി ശാരീരിക വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും Blood pressure കുറയ്ക്കുകയും cholesterol അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

വ്യായാമത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിലൂടെ വ്യക്തികൾക്ക് ഗുരുതരമായ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും.പതിവ് വ്യായാമം ആരോ​ഗ്യകരമായ ഭക്ഷണക്രമം, സമ്മർദ നിയന്ത്രണം, മറ്റ് ജീവിതശൈലി മാറ്റങ്ങൾ എന്നിവയുമായി സംയോജിപ്പിക്കുമ്പോൾ ഹൃദയ സംബന്ധമായ ക്ഷേമം ​ഗ‌ണ്യമായി മെച്ചപ്പെടുത്താൻ കഴിയും. സ്ഥിരതയാണ് മറ്റൊരു പ്രധാന ഘടകം, ചെറുതും സ്ഥിരവുമായ മാറ്റങ്ങൾ കാലക്രമേണ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.

Post a Comment

0 Comments

Facebook Comments APPID