728x90

header ads

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി......

പത്ത് വർഷം മുമ്പ് ആധാർ  എടുത്തവരും  മറ്റ് എന്തെങ്കിലും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ സൗജന്യമായി  പുതുക്കാവുന്നതാണ്. 

    എല്ലാ ഇന്ത്യൻ പൗരൻമാരുടെയും പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതുകൊണ്ട്  തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യമായിരിക്കണം.  യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഓരോ പൗരനും തനതായ 12 അക്ക നമ്പർ നല്കിയിട്ടുണ്ട്. പത്ത് വർഷം മുമ്പ് ആധാർ കാർഡ് എടുത്തവരും എന്തെങ്കിലും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ സൗജന്യമായി അത് ചെയ്യാവുന്നതാണ്. യുഐഡിഎഐ പോർട്ടൽ വഴിയും ആധാർ എൻറോൾമെൻ്റ് കേന്ദ്രങ്ങൾ വഴിയും ഇത് ഓൺലൈനായി ചെയ്യാവുന്നതാണ്.   പേര്, വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ലിംഗഭേദം, ജനനത്തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾക്ക് പുറമെ, ആളുകൾക്ക് അവരുടെ നിലവിലുള്ള കാർഡുമായി പുതിയ വിരലടയാളം, ഫോട്ടോ മാറ്റം വരുത്തൽ, ഐറിസ് തുടങ്ങിയ ബയോമെട്രിക്‌സ്  വിവരങ്ങൾ ലിങ്ക് ചെയ്യാനും സാധിക്കുന്നതാണ്.  പുതുക്കിയ വിവരങ്ങളുടെ തെളിവിനായി ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. 

   പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ യുയുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്. 

മാർച്ച് 14 വരെ ആയിരുന്നു സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി. എന്നാൽ ഇപ്പോൾ സൗജന്യ ഓൺലൈൻ ഡോക്യുമെൻ്റ് അപ്‌ലോഡ് സൗകര്യം 2024 ജൂൺ 14 വരെ യുഐഡിഎഐ നീട്ടിയിട്ടുണ്ട്. 

ആധാർ കാർഡ് ഓൺലൈൻ വഴി പുതുക്കാന്‍...

CLICK HERE

Post a Comment

0 Comments

Facebook Comments APPID