728x90

Common Service Center

2024-25 സെഷനിലേക്കുള്ള ജാമിയ മില്ലിയ ഇസ്ലാമിയ (JMI) ബിരുദ-ബിരുദാനന്തര ബിരുദപ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

 


ജാമിയ മില്ലിയ ഇസ്ലാമിയ (JMI) ബിരുദ-ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം. 2024-25 സെഷനിലേക്കുള്ള പിഎച്ച്ഡി പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ ഷെഡ്യൂൾ പിന്നീട് അറിയിക്കുന്നതാണ്.യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ,മാർച്ച് 30 വരെ പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 25 മുതൽ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ നടത്തും. ഓരോ പ്രോഗ്രാമിനോ പ്രോഗ്രാമുകളുടെ ഗ്രൂപ്പിനോ (സംയുക്ത പ്രവേശന പരീക്ഷയോട് കൂടി) ഓരോ വിദ്യാർത്ഥിയും ഒരു ഫോം മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ. ഒരേ പ്രോഗ്രാമിന് ഒരു വിദ്യാർത്ഥി, ഒന്നിലധികം ഫോം സമർപ്പിച്ചാൽ പ്രസ്തുത അപേക്ഷ അസാധുവാകും.

 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

 https://jmi.ucanapply.com/  എന്ന വെബ്സൈറ്റ്  സന്ദർശിക്കുക 





Post a Comment

0 Comments

Facebook Comments APPID