728x90

header ads

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയ്ക്ക് മാർച്ച് 16 മുതൽ ഏപ്രിൽ 15വരെ രജിസ്റ്റർ ചെയ്യാം

 

 

 

 

 ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് മാർച്ച് 16 മുതൽ ഏപ്രിൽ 15വരെ രജിസ്റ്റർ ചെയ്യാം.  ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത.എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ല്യൂ.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.ഈ പരീക്ഷയ്ക്ക് ഓൺലൈനായി മാർച്ച് 16 മുതൽ ഏപ്രിൽ 15വരെ രജിസ്റ്റർ ചെയ്യാം. ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000രൂപയും,എസ്.സി./എസ്.ടി./പി.ഡബ്ല്യൂ.ഡി.എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈനായി ഒടുക്കണം. പി.ഡബ്ല്യൂ.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ, ഒ.ബി.സി. നോൺക്രീമീലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2023 മാർച്ച് 17 നും 2024 ഏപ്രിൽ 15 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്‌പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 15 ന് വൈകിട്ട് 5 ന് മുമ്പ് പൂർത്തിയാക്കണം. കൂടുതൽവിവരങ്ങൾക്ക്: www.lbscentre.kerala.gov.in ൽ ലഭിക്കും.

 

Post a Comment

0 Comments

Facebook Comments APPID