കേരള സർവകലാശാലയിൽ FYUGP പ്രവേശനം 2026–27
ഒന്നാം വർഷ ബിരുദ പ്രവേശനം 2026–27 സപ്ലിമെന്ററി അലോട്ട്മെന്റിലേക്കായി പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും, നിലവിലുള്ള അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും 2026 ജൂലൈ 15 മുതൽ അവസരമുണ്ട്.
പ്രധാന വിവരങ്ങൾ
നിലവിൽ രജിസ്ട്രേഷൻ ചെയ്യാത്ത എല്ലാ വിദ്യാർത്ഥികൾക്കും ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് 15.07.2026 മുതൽ പുതിയ രജിസ്ട്രേഷൻ നടത്താം.
നിലവിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് പുതിയ ഓപ്ഷനുകൾ ചേർക്കാൻ അവസരമുണ്ട്. ആദ്യ അലോട്ട്മെന്റിൽ പങ്കെടുക്കാതിരുന്നവർ, പാസ്‌വേഡ്/ലോഗിൻ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ Edit Profile വഴി വിവരങ്ങൾ പുതുക്കി പുതിയ ഓപ്ഷനുകൾ ചേർക്കണം.
ഈ ഘട്ടത്തിൽ പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം.

0 Comments