നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് (NMMS)
🎓 NMMS ജേതാക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം (NSP)
മുൻ വർഷങ്ങളിൽ NMMS പരീക്ഷ എഴുതി സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾക്ക് പ്രതിവർഷം ₹12,000 ലഭിക്കുന്നതിനായി ഇപ്പോൾ അപേക്ഷിക്കാം.
💰 9 മുതൽ +2 വരെ പ്രതിവർഷം ₹12,000 വീതം ആകെ ₹48,000 വരെ ലഭിക്കും.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പാണിത്.
യോഗ്യത:
എട്ടാം ക്ലാസിൽ നടത്തുന്ന NMMS പരീക്ഷ മുഖേനയാണ് സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
എട്ടാം ക്ലാസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്:
9-ാം ക്ലാസിൽ Fresh വിഭാഗത്തിലും 10, +1, +2 ക്ലാസുകളിൽ Renewal വിഭാഗത്തിലും അപേക്ഷിക്കാം.
ഈ വർഷം 9, 10, +1, +2 ക്ലാസുകളിൽ പഠിക്കുന്ന, NMMS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ:
- ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്
- ബാങ്ക് പാസ്ബുക്ക് കോപ്പി
- ആധാർ കോപ്പി
- മാർക്ക് ലിസ്റ്റ്
മുകളിൽ പറഞ്ഞ രേഖകൾ നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കണം.
📅 ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: 2026 ഒക്ടോബർ 31

0 Comments