കേരള സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 വർഷത്തെ ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി. എം.എൽ.ടി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെട്രി, ബി.പി.ടി., ബി.എ.എസ്.എൽ.പി., ബി.സി.വി.ടി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി ഓക്യുപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി, ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ, ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ്.സി പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
പ്രൊഫഷണൽ ഡിഗ്രി കോഴ്സസ് ഇൻ നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ 2026 ജൂൺ 11 മുതൽ 2026 ജൂലൈ 2 വരെ ഓൺലൈൻ ആയി മാത്രം സമർപ്പിക്കിക്കാവുന്നതാണ്

0 Comments