കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ/KUCTI കോളേജുകളിലെ B.Ed പ്രവേശനത്തിനായുള്ള ഏകജാലക രജിസ്ട്രേഷൻ ആരംഭിച്ചു.
പ്രധാന തീയതികൾ:
രജിസ്ട്രേഷൻ ആരംഭിച്ചത്: 2026 ജൂൺ 8
അവസാന തീയതി: 2026 ജൂൺ 19
അപേക്ഷാ ഫീസ്:
ജനറൽ/SEBC വിഭാഗം: ₹1000/-
SC/ST വിഭാഗം: ₹550/-
ശ്രദ്ധിക്കാൻ:
ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് കോളേജുകളിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല. പ്രവേശന സമയത്ത് ഹാജരാക്കിയാൽ മതി.
അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ അവസാന തീയതി വരെ തിരുത്താവുന്നതാണ്.
വിദ്യാർത്ഥികൾക്ക് പരമാവധി 20 കോളേജ് ഓപ്ഷനുകൾ വരെ നൽകാം.
അലോട്ട്‌മെന്റ് ലഭിച്ചാൽ പ്രവേശനം എടുക്കാൻ നിർബന്ധമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

0 Comments