കേരളത്തിലെ പത്താം ക്ലാസ് (SSLC) പാസ്സായ വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി (Plus One) പ്രവേശനത്തിന് സർക്കാർ ഒരുക്കിയിരിക്കുന്ന ഏകീകൃത സംവിധാനമാണ് ഏകജാലകം (Higher Secondary Centralised Admission Process - HSCAP).
വിവിധ സ്കൂളുകളിലും കോഴ്സുകളിലും അഡ്മിഷൻ നേടാൻ പ്രത്യേകം അപേക്ഷ നൽകുന്നതിന് പകരം, ഡിജിറ്റൽ സംവിധാനത്തിലൂടെ ഒരൊറ്റ അപേക്ഷയിൽ തങ്ങൾക്കിഷ്ടമുള്ള സ്കൂളുകളും കോഴ്സുകളും മുൻഗണനാക്രമത്തിൽ (Options) തെരഞ്ഞെടുത്തുക്കാൻ ഏകജാലകം വിദ്യാർത്ഥികളെ സഹായിക്കുന്നു.
ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാമാർഗ്ഗമാണ്.
അപേക്ഷ നൽകുമ്പോൾ ആവശ്യമായ രേഖകൾ
* എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ്
* ആധാർ കാർഡ് നമ്പർ
* ആർട്സ്, സ്പോർട്സ് എന്നിവയിൽ പങ്കെടുത്തിട്ടുള്ള വിദ്യാർത്ഥികൾ ആണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്
* ഒ.ടി.പി ലഭിക്കുന്നതിനായി ആക്റ്റീവ് സിം കാർഡ് ഉള്ള മൊബൈൽ ഫോൺ നമ്പർ
* ബോണസ് പോയിന്റ് അർഹതയുള്ള സർട്ടിഫിക്കറ്റുകൾ (LSS, USS, SPC, NCC, JRC, Scout and Guide, Little kite...)

0 Comments