728x90

Common Service Center

T-Grantz Portal – ചികിത്സ ധനസഹായത്തിന് ഓൺലൈൻ അപേക്ഷ

 

പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ചികിത്സാ ധനസഹായം നൽകുന്നതിനായി T-Grantz (ടീഗ്രാൻ്റ്സ്) ഓൺലൈൻ പോർട്ടൽ പ്രവർത്തിക്കുന്നു.
പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായം ലഭിക്കുന്നതിനായി ഇനി മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം.
അപേക്ഷ വിജയകരമായി സമർപ്പിച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്റ് എടുത്ത് ആവശ്യമായ സ്കാൻ ചെയ്ത രേഖകളോടൊപ്പം അടുത്തുള്ള
കോർപ്പറേഷൻ / മുനിസിപ്പാലിറ്റി / ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.
ആവശ്യമായ രേഖകൾ
• ബാങ്ക് പാസ്‌ബുക്കിന്റെ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയ പേജിന്റെ പകർപ്പ്
• വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് (ഒരു ലക്ഷം രൂപ വരെ)
• തഹസിൽദാറിൽ നിന്നും ലഭിച്ച രോഗിയുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
• ചികിത്സിക്കുന്ന ഡോക്ടറിൽ (അസിസ്റ്റന്റ് സർജൻ മുതൽക്കൂട്ടിയ തസ്തിക) നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്
• അപേക്ഷകൻ രോഗിയല്ലെങ്കിൽ അപേക്ഷകനും രോഗിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖയും രോഗിയുടെ ജാതി സർട്ടിഫിക്കറ്റും
• എം.പി / എം.എൽ.എ / ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരിൽ നിന്നുള്ള ശുപാർശ കത്ത് (ലഭിച്ചിട്ടുണ്ടെങ്കിൽ)

Post a Comment

0 Comments

Facebook Comments APPID