സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷിക്കാം.
- ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50% കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും B.ed.
- ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് വേണമെന്ന നിബന്ധനയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
- LTTC, D.LE.ED തുടങ്ങിയ ട്രെയിനിങ് കോഴ്‌സുസുകള്‍ വിജയിച്ചവരെ പരിഗണിക്കും.
- എസ്‌സി/ എസ്ടി, പിഡബ്ല്യുഡി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു ബിരുദാനന്തര ബിരുദത്തിന് അകാം. 5% മാര്‍ക്കിളവുണ്ട്.
പരീക്ഷാ ഫീസിനത്തില്‍ ജനറല്‍/ഒബിസി വിഭാഗക്കാര്‍ക്ക് 1300 രൂപയും എസ്‌സി/എസ്ടി/പിഡബ്ല്യുഡിക്കാര്‍ക്ക് 750 രൂപയും ഓണ്‍ ലൈനായി അടയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്ക്: www.lbscentre.kerala.gov.in അപേക്ഷ നവംബര്‍ 28-ന് വൈകീട്ട് അഞ്ച് വരെ നൽകാം
0 Comments