സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേയ്ക്ക് 2025-26 വർഷത്തെ പോസ്റ്റ് ബേസിക് Bsc നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കേണ്ടതും അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെയോ അല്ലെങ്കിൽ ഓൺലൈനായോ ഒക്‌ടോബർ 10 നകം ടോക്കൺ ഫീസ് ഒടുക്കി ഒക്‌ടോബർ 15 നകം അതത് കോളേജുകളിൽ പ്രവേശനം നേടണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും.
0 Comments