സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ 4, 7 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും A ഗ്രേഡ് നേടിയതും നിലവിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്നതുമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷ ഫോം ബ്ലോക്ക്/കോർപ്പറേഷൻ/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ: • ജാതി സർട്ടിഫിക്കറ്റ്
* വരുമാന സർട്ടിഫിക്കറ്റ്
* ആധാറിന്റെ പകർപ്പ്
* ബാങ്ക് പാസ്‌ബുക്ക് പകർപ്പ്
* സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം
* കലാകായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു

0 Comments