15 വർഷത്തെ കാത്തിരിപ്പിന് ശേഷം KSEB വർക്കർ (മസ്ദൂർ) തസ്തികയിലേക്ക് കേരള PSC വിജ്ഞാപനം പുറപ്പെടുവിച്ചു. പത്താം ക്ലാസ്സും ഇലക്ട്രീഷ്യൻ/വയർമാൻ ട്രേഡ് സർട്ടിഫിക്കറ്റും ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം!
പ്രധാന വിവരങ്ങൾ:
ഒഴിവുകൾ: 985 (ജില്ലാടിസ്ഥാനത്തിൽ)
ശമ്പളം: ₹24,400 - 43,600/-
യോഗ്യത: പത്താം ക്ലാസ് + ITI (Electrician/Wireman)
പ്രായപരിധി: 18 - 40 വയസ്സ്
അവസാന തീയതി: 2026 ജൂൺ 06
പ്രത്യേക ശ്രദ്ധയ്ക്ക്: പോൾ ക്ലൈംബിംഗ് (9 മീറ്റർ പോസ്റ്റിൽ 8 മിനിറ്റിനുള്ളിൽ കയറണം) ശാരീരികക്ഷമത പരിശോധനയുടെ ഭാഗമായി ഉണ്ടായിരിക്കും.

0 Comments