അഡ്മിഷൻ വിവരങ്ങൾകേരളത്തിലെ വിവിധ സർവ്വകലാശാലകൾക്ക് കീഴിലുള്ള ഓട്ടോണമസ് കോളേജുകളിലെ ഡിഗ്രി / ഇൻ്റഗ്രേറ്റഡ് പിജി (Integrated PG) കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. ശ്രദ്ധിക്കുക: ഓട്ടോണമസ് കോളേജുകളിലേക്കുള്ള അഡ്മിഷൻ യൂണിവേഴ്സിറ്റി ഏകജാലകം വഴി ആയിരിക്കില്ല. അതിനാൽ താല്പര്യമുള്ള വിദ്യാർത്ഥികൾ അതത് കോളേജുകളുടെ വെബ്‌സൈറ്റ് വഴി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അഡ്മിഷൻ ആരംഭിച്ച പ്രധാന കോളേജുകൾ നിലവിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ ചില കോളേജുകൾ താഴെ പറയുന്നവയാണ്: സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി, കോഴിക്കോട് ഫാറൂഖ് കോളേജ്, കോഴിക്കോട് സെന്റ് തോമസ് കോളേജ്, തൃശൂർ വിമല കോളേജ്, തൃശൂർ സെന്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട കാർമൽ കോളേജ്, മാള മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വളാഞ്ചേരി പ്രൊവിഡൻസ് വുമൺസ് കോളേജ്, കോഴിക്കോട് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഓട്ടോണമസ് കോളേജുകൾ ഈ കോളേജുകളുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്കുകൾക്കായി അതത് കോളേജിന്റെ പേരിൽ ക്ലിക്ക് ചെയ്യാവുന്നതാണ്: സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി, കോഴിക്കോട് ഫാറൂഖ് കോളേജ്, കോഴിക്കോട് എം.ഇ.എസ് കോളേജ്, മമ്പാട് സെന്റ് തോമസ് കോളേജ്, തൃശൂർ ക്രിസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട വിമല കോളേജ്, തൃശൂർ സെന്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട കാർമൽ കോളേജ്, മാള മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വളാഞ്ചേരി പ്രൊവിഡൻസ് വുമൺസ് കോളേജ്, കോഴിക്കോട് പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി പ്രത്യേകം ശ്രദ്ധിക്കാൻ കൂടാതെ കേരള / എം.ജി / കണ്ണൂർ തുടങ്ങിയ സർവ്വകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിലേക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
0 Comments