728x90

Common Service Center

എൻജിനീയറിങ് പിഎച്ച്ഡി: ഗവേഷണത്തിൽ AI ഉപയോഗമുണ്ടെങ്കിൽ വിശദാംശം ഉൾപ്പെടുത്തണം




  എൻജിനീയറിങ് വിഷയങ്ങളിലെ PHD ഗവേഷണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായം ഉപയോഗിച്ചാൽ വിശദാംശങ്ങൾ പ്രബന്ധത്തിൽ ഉൾപ്പെടുത്തണമെന്ന് എഐസിടിഇ നിയോഗിച്ച ഉന്നതതല സമിതി ശുപാർശ ചെയ്തു. ബാംഗ്ലൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ K R.വേണുഗോപാൽ അധ്യക്ഷനായ സമിതി ജൂലൈയിൽ നൽകിയ റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്

ഗവേഷണ പ്രബന്ധത്തിൽ 20% മാത്രമേ എഐ ഉപയോഗം പാടുള്ളൂ. പ്രബന്ധത്തിൽ പകർപ്പവകാശ വ്യവസ്ഥകൾ പാലിക്കുന്നുണ്ട പാലിക്കുന്നുണ്ടോയെന്നും കോപ്പിയടി ഉണ്ടോയെന്നും കർശനമായി പരിശോധിക്കണമെന്നും നിർദേശമുണ്ട്. ഗവേഷണവിദ്യാർഥികൾ തീസിസ് അടിസ്ഥാനമാക്കി പ്രധാന ജേണലുകളിൽ ലേഖനം പ്രസിദ്ധീകരിക്കണം. ഗവേഷണകാലത്തിനിടെ ഗവേഷണകാലത്തിനിടെ പഠനകേന്ദ്രങ്ങൾ മാറാൻ വിദ്യാർഥികളെ അനുവദിക്കണം. റിട്ട. പ്രഫസർമാർ, പ്രഫസർ ഓഫ് പ്രാക്ടിസിൽ ഭാഗമായ അധ്യാപകർ എന്നിവരെ ഗൈഡുകളാക്കണമെന്നും ശുപാർശയുണ്ട്. യുജിസിയുടെ ഗവേഷണ മാനദണ്ഡങ്ങളാണു നിലവിൽ എഐസിടിഇ പിന്തുടരുന്നത്. എൻജിനീയറിങ് ഗവേഷണപഠനം കാലോചിതമായി മെച്ചപ്പെടുത്താനാണു പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത്











Post a Comment

0 Comments

Facebook Comments APPID