ഡിഫൻസ് പ്രൊഡക്‌ഷൻ ഐടി ഡിവിഷൻ (DPID) വിവിധ മേഖലകളിലെ ഇന്റേൺഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. AI/ML ഉൾപ്പെടെയുള്ള വെബ് ആപ്ലിക്കേഷൻ ഡിവലപ്മെൻറ്, UI/UX/ഗ്രാഫിക് ഡിസൈൻ തുടങ്ങിയ മേഖലകളിലാണ് അവസരങ്ങൾ
പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ഡിഫൻസ് പ്രൊഡക്‌ഷൻ ഡിപ്പാർട്ട്മെന്റിന്റെ ഐടി പദ്ധതികൾ നടപ്പാക്കുന്നത് ഡിപിഐടി ആണ്. പരിചയവും യോഗ്യതയുമുള്ള ഒരു ഉപദേഷ്ടാവിന്റെ മാർഗനിർദേശപ്രകാരം, നേരിട്ടുള്ളതും പ്രായോഗികവുമായ തൊഴിൽപരിചയം നേടാൻ ഇന്റേൺഷിപ്പ് സഹായിക്കും. ക്ലാസ് റൂം പഠനത്തിലൂടെ നേടിയ അറിവ് പരീക്ഷണങ്ങളിൽക്കൂടി പ്രയോഗത്തിൽ വരുത്താൻ ഇതിലൂടെ കഴിയും
ഇന്റേൺഷിപ്പ് പ്രവർത്തനം ന്യൂഡൽഹി ഡിപിഐടിയിൽ ആയിരിക്കും. തൃപ്തികരമായ പെർഫോമൻസിനു വിധേയമായി പ്രതിമാസം 15,000/-രൂപ ഇന്റേണിനു ലഭിക്കും.......
യോഗ്യത
അംഗീകൃതസ്ഥാപനത്തിൽ പ്രസക്തമായ സ്ട്രീമിൽ ബിഇ/ബിടെക് അല്ലെങ്കിൽ എംസിഎ പ്രോഗ്രാമിന്റെ ഫൈനൽവർഷത്തിൽ പഠിക്കുന്നവരോ അന്തിമപരീക്ഷ പൂർത്തിയാക്കിയവരോ സമീപകാലത് ഈ ബിരുദം ലഭിച്ചവരോ ആയിരിക്കണം. അപേക്ഷ നൽകുമ്പോൾ എല്ലാ വർഷങ്ങളിലെയും/സെമസ്റ്ററുകളിലെയും പരീക്ഷകളിൽ മൊത്തത്തിൽ 60 ശതമാനം മാർക്ക്/ തത്തുല്യ ഗ്രേഡ് വേണം
0 Comments