728x90

header ads

പട്ടികജാതി പട്ടിക വർഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് സ്വയം തൊഴിൽ പദ്ധതിയ്ക്ക് അപേക്ഷിക്കാം.

പട്ടികജാതി പട്ടിക വർഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് സ്വയം തൊഴിൽ പദ്ധതിയ്ക്ക് അപേക്ഷിക്കാം.

സ്വയം തൊഴിലിൽ താൽപ്പര്യമുള്ള വ്യക്തികൾക്കും സ്വയം സഹായ സംഘങ്ങൾക്കും വകുപ്പ് സാമ്പത്തിക സഹായം നൽകുന്നു. സ്വയം തൊഴിലിനുള്ള പദ്ധതി ബാങ്കിൽ സമർപ്പിക്കുകയും, ബാങ്ക് വായ്പ നൽകാൻ തയ്യാറാണെങ്കിൽ വായ്പയുടെ 1/3 ഭാഗം സബ്‌സിഡിയായി വകുപ്പ് നൽകുകയും ചെയ്യും. വായ്പാ തുക വ്യക്തികൾക്ക് 3 ലക്ഷമായും ഗ്രൂപ്പുകൾക്ക് 10.5 ലക്ഷമായും പരിമിതപ്പെടുത്തിയിരിക്കുന്നു. ബാങ്കിന്റെ അംഗീകാരത്തോടെ സ്വയം തൊഴിലിന്റെ ഭാഗമായി ഏത് തൊഴിലും ആരംഭിക്കാം. 

പ്രായപരിധി 18 - 50 .

വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. 

വരുമാന പരിധിയില്ല, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രോജക്ട് റിപ്പോർട്ടുകൾ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ സഹിതം ബ്ലോക്ക്/മുനിസിപ്പൽ/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ അയയ്ക്കണം.









Post a Comment

0 Comments

Facebook Comments APPID