728x90

header ads

ലോകോത്തര നിലവാരമുള്ള ലേബര്‍ റൂം ഉടന്‍ – മന്ത്രി വീണ ജോര്‍ജ്

 




    കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ ലോകോത്തര നിലവാരത്തിലുള്ള പ്രസവമുറിയും ലക്ഷ്യ പദ്ധതി പ്രകാരം നിർമിക്കുന്ന അനുബന്ധ സൗകര്യങ്ങളും അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി സ്ഥലം സന്ദർശിച്ചു. സർക്കാർ നൽകുന്ന മരുന്നുകളും ചികിൽസകളും ജനങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള നയത്തിന്റെ ഭാഗമാണ് പ്രകടന വിലയിരുത്തൽ. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകാനും സ്ഥലം മാറ്റാനും പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കാനും ഉൾപ്പെടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാനും നിർദേശിച്ചു. ആവശ്യമായ തസ്തികകൾ സൃഷ്ടിച്ചു വരികയാണെന്നും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗികളുമായും കൂട്ടിരിപ്പുകാരോടും സംവദിച്ചു. പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങളും നൽകി.

Post a Comment

0 Comments

Facebook Comments APPID